മൂന്നാർ : എഴുപത് വര്‍ഷം
മാറി മാറി ഭരിച്ച കോണ്‍ഗ്രസും സിപിഎമ്മും ജനങ്ങളുടെ ഒരൊറ്റ പ്രശ്‌നംപോലും പരിഹരിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വോട്ടു നേടിയ ശേഷം ജനങ്ങളെ അവഗണിക്കുകയായിരുന്നു അവര്‍.
ജനങ്ങളുടെ വരുന്ന തെരഞ്ഞെടുപ്പില്‍ മാറാത്തത് മാറും. ഈ മൂന്നാറും ഇനി മാറുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപിയി ലേക്ക് എത്തിയ പ്രവർത്തകർക്ക് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മൂന്നാറിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായക തെരഞ്ഞെടുപ്പ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിന്റെ ഭാവി, കേരളത്തിന്റെ ഭാവി നമ്മുടെ കുട്ടികളുടെ ഭാവി ഇതൊക്കെ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പായിരി ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഏറ്റവും അധികം വിലക്കയറ്റവും ഏറ്റവും അധികം തൊഴിലില്ലായ്മയും അനുഭവപ്പെടുന്നത് കേരളത്തിലാണ് . ശബരിമലയില്‍ അയ്യപ്പന്റെ സ്വര്‍ണ്ണം വരെ കൊള്ളയടിച്ചു. ഈ രാഷ്ട്രീയമല്ല നമ്മുക്ക് വേണ്ടത്. വികസന രാഷ്ട്രീയമാണ് നമ്മുക്ക് വേണ്ടത്, നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്ന രാഷ്ട്രീയമാണ് വേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപിയെ നയിക്കാന്‍ എസ് രാജേന്ദ്രനെപോലുള്ള എത്രയോ നേതാക്കള്‍ ബിജെപിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

75 വര്‍ഷം ഗരീബി ഹഡാവോ എന്ന് പറഞ്ഞു ജനങ്ങളെ വഞ്ചിച്ചവരാണ് കോണ്‍ഗ്രസ്. യുപിഎ സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് എട്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നു. കേരളത്തിനായി എന്തെങ്കിലും ചെയ്‌തോയെന്ന് നിങ്ങള്‍ പരിശോധിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വീട്, പട്ടയം, വൈദ്യുതി, സ്‌കൂള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനൊന്നും വേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. ജമാ അത്തെ ഇസ്ലാമിയുടെ കൂടെക്കൂടി ജനങ്ങളെ വഞ്ചിക്കലാണ് അവരുടെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.
2014 ല്‍ നരേന്ദ്ര മോദിയ്ക്ക് ജനങ്ങള്‍ അവസരം കൊടുത്തു. ഒരൊറ്റ അഴിമതിയുമില്ലാതെ എന്തെല്ലാം വികസന പദ്ധതികള്‍ അദ്ദേഹം ജനങ്ങള്‍ക്കായി കൊണ്ടുവന്നു. അതാണ് രാഷ്ടീയം വികസനത്തിന്റെ രാഷ്ട്രീയം എന്‍ഡിഎ എയുടെ രാഷ്ട്രീയം. നരേന്ദ്രമോദി രാജ്യത്ത് കൊണ്ടുവന്ന വികസനം മൂന്നാറിലും വരണം.
മൂന്നാറില്‍ എല്ലാവര്‍ക്കും വീടുണ്ടാകണം. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാവണം, ഇവിടെത്തെ കുട്ടികള്‍ക്ക് സ്‌കൂള്‍ ഇതെല്ലാം കൊണ്ടുവരാന്‍ ബിജെപി എന്‍ഡിഎയ്ക്ക് ഒപ്പം മൂന്നാറിലെ ജനങ്ങളുണ്ടാകണം. ഇത്രയേറെ വിനോദസഞ്ചാര സാധ്യയുള്ള മൂന്നാറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലില്ല. അത് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരും ബിജെപിയുടെ ഭാഗമായി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ്, മേഖല അധ്യക്ഷൻ എൻ ഹരി, ഇടുക്കി നോർത്ത് ജില്ലാ അധ്യക്ഷ ശ്രീവിദ്യ രാജേഷ് എന്നിവർ പ്രസംഗിച്ചു.
