തിരുവനന്തപുരം : ബിജെപി കള്‍ച്ചറല്‍ സെല്‍ നിര്‍മ്മിച്ച് അനീഷ് ജെ.കരിന്നാട് രചനയും സംവിധാനവും നിര്‍വഹിച്ച എല്ലാം ശരിയാക്കി തരാം എന്ന ടെലിഫിലിം പ്രകാശനം ചെയ്തു. ബിജെപി സംസ്ഥാന കാര്യാലയമായ മാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമന്‍ ടെലിഫിലിമിന്റെ പ്രകാശനം നിര്‍വഹിച്ചു.
ഒരു കാലഘട്ടത്തില്‍ പരിവര്‍ത്തനത്തിന്റെ പടവാളായിരുന്നു കലയും സംഗീതവുമെ ന്നും അധികാരത്തിലിരിക്കു ന്നവരുടെ കൊള്ളരുതായ്മകള്‍ക്കെ തിരായ പോരാട്ടം കലയുടെയും സാഹിത്യന്റെയും മറയില്‍ നിന്ന് കൊണ്ട് നിര്‍വഹിച്ച ഒരു കാലം നമ്മുടെ നാട്ടിലുണ്ടായിരുന്നുവെന്നും കെ.സോമന്‍ പറഞ്ഞു.
പക്ഷേ ഇന്ന് തങ്ങള്‍ക്കെന്ത് കിട്ടുമെന്ന ചിന്തയുമായി അധികാരത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒരുകാലത്താണ് നന്മയുടെ പക്ഷത്തേക്ക് കേരള ജനതയെ ചേര്‍ത്തുനിര്‍ത്താന്‍ വേണ്ടിയിട്ടുള്ള പരിശ്രമം ഈ ടെലിഫിലിമിലൂടെ നടത്തിയത്. നന്മയ്ക്ക് വേണ്ടിയുള്ള വാതില്‍ തുറക്കലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കേരളജനതയുടെ മനസ്സില്‍ ചിന്തയുടെ മാറ്റത്തിന്റെ അഗ്നിസ്ഫുലിംഗ ങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ടെലിഫിലിമിന് കഴിയുമെന്നും കെ.സോമന്‍ പറഞ്ഞു.
ബിജെപി സംസ്ഥാന വക്താവ് പാലോട് സന്തോഷ്, സംസ്ഥാന കമ്മറ്റി അംഗം കെ. പത്മനാഭന്‍, ചലച്ചിത്ര സംവിധായകന്‍ രാജീവ് നാഥ്, ടെലിഫിലിം സംവിധായകന്‍ അനീഷ് ജെ കരിന്നാട്, ബിജെപി കള്‍ച്ചറല്‍ സെല്‍ സഹകണ്‍വീനര്‍ യാഗ ശ്രീകുമാര്‍, സിറ്റിജില്ലാ കണ്‍വീനര്‍ കരിങ്കുളം സന്തോഷ്, നാടകകൃത്ത് കുര്യാത്തി പരമേശ്വരന്‍, കൊഞ്ചിറവിള സുഗതന്‍, ചാക്യാര്‍കൂത്ത് കലാകാരന്‍ കുടപ്പനക്കുന്ന് രാജീവ്, ഷിബു പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
