ശബരിമല തീർഥാടകരുമായി എത്തിയ സ്വകാര്യ ട്രാവലർ ഡ്രൈവറെ നിലയ്ക്കലിൽ വച്ച് മർദിച്ച സംഭവം; എഎസ്‌ഐയ്ക്ക്…

പമ്പ : ശബരിമല തീർത്ഥാടകരുമായി നിലയ്ക്കലിലെത്തിയ ഡ്രൈവറെ മർദിച്ച സംഭവത്തിൽ എഎസ്‌ഐയെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം. തീർത്ഥാടകരുമായി എത്തുന്ന വാഹനങ്ങൾ കൃത്യമായി പാർക്ക് ചെയ്യുന്നത് ഉറപ്പാക്കാൻ നിലയ്ക്കലിൽ നിയോഗിക്കപ്പെട്ടിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (ASI) ജിജോയെയാണ് സസ്പെൻഡ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ശബരിമല കോ. ഓർഡിനേറ്റർ കൂടിയായ എഡിജിപി പി വിജയനാണ് നിർദേശം നൽകിയത്.

മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശബരിമലയിൽ സ്‌പെഷ്യൽ ഡ്യൂട്ടിക്കായി നിയോഗിച്ച എറണാകുളം സ്വദേശിയായ ജിജോയാണ് ഡ്രൈവറുടെ മുഖത്ത് അടിച്ചത്. പറവൂർ സ്വദേശി പ്രശാന്തിനാണ് മർദ്ദനമേറ്റത്. ഡ്രൈവറുടെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ തീർത്ഥാടകരെ ഇറക്കുന്നതിനിടെ വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. തർക്കത്തിനിടെ പ്രകോപിതനായ പൊലീസ് ഉദ്യോഗസ്ഥൻ വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയായിരുന്നെന്ന് പ്രശാന്ത് പറഞ്ഞു. അസഭ്യം പറയുകയും പലതവണ കൈയേറ്റം ചെയ്യുകയും ചെയ്തതായുമാണ് പ്രശാന്തിന്റെ പരാതി.

എഎസ്‌ഐ സാർ തന്റെ വീഡിയോ എടുത്തിട്ട് പറഞ്ഞു. മട്ടാഞ്ചേരിയിലാണല്ലേ നിന്റെ വീട്. താൻ അവിടെ വന്ന് നിന്നെ പൊക്കിക്കൊള്ളാമെന്ന് പറഞ്ഞു. മട്ടാഞ്ചേരിയിൽ അല്ല നോർത്ത് പറവൂരിലാണ് വീട് എന്ന് പറഞ്ഞു. അവിടെയുള്ള പ്രശ്‌നം തീരട്ടെ എന്നുകരുതായാണ് മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്ന് പറഞ്ഞത്.

അതോടെ അരിശം മൂത്ത് എഎസ്‌ഐ മുഖത്തിടിക്കുകയായിരുന്നു. വയർലസ് എടുത്തിട്ട് ഇവിടെ പ്രശ്‌നമാണെന്ന് എഎസ്‌ഐ പറഞ്ഞതോടെയാണ് താൻ വീഡിയോ എടുത്തത്. അപ്പോഴാണ് മുഖത്ത് അടിച്ചത്. അടിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പതിഞ്ഞതായും പ്രശാന്ത് പറഞ്ഞു. ബഹളം കേട്ട് മറ്റ് തീർഥാടകരും പൊലീസുകാരും ഓടിയെത്തിയതോടെ യാണ് രംഗം ശാന്തമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!