മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണം, കൊള്ളാത്ത മന്ത്രിമാർ ഉണ്ടെങ്കിൽ അവരെ മാറ്റണം : ജി സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണമെന്ന് യുഡിഎഫിനെ പിന്തുണയ്ക്കുന്ന അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ.

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒറ്റ മന്ത്രിയും, മന്ത്രിക്കസേരയിൽ ഇരിക്കാൻ പാടില്ല. അത് ഭരണഘടനാ വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ വിശ്വാസമാർജ്ജിച്ചവ രാണ് മന്ത്രിമാർ ആകുന്നത്. ആ മുഖ്യമന്ത്രിക്കെതിരെ പ്രസ്‌താവന ഇറക്കുകയാണ് ഒരു മന്ത്രി. അയാളെ അപ്പോൾ പുറത്താക്കണം. ഇടവും വലവും ഒക്കെ നോക്കേണ്ടതുള്ള കൊണ്ടാണ് മുഖ്യമന്ത്രി അത് ചെയ്യാത്തത് എന്നും സുധാകരൻ പറഞ്ഞു.

പാർലമെൻ്റിൽ പോയവർക്ക് സംസ്ഥാന ഗവൺമെൻ്റിൽ മന്ത്രി ആവണം. ഇതൊക്കെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. സംസ്ഥാന മന്ത്രിസഭയെക്കാൾ എത്രയോ വലിയ പദവിയാണ് പാർലമെന്റ് അംഗത്വമെന്നും സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!