കൊച്ചിയിൽ പൊലീസ് സ്റ്റേഷൻ്റെ എതിർ വശത്തെ കടകളിൽ…

കൊച്ചി : എറണാകുളത്ത് പൊലീസ് സ്റ്റേഷൻ്റെ മൂക്കിന് താഴെ കടകളിൽ മോഷണം. തോപ്പുംപടി പൊലീസ് സ്റ്റേഷന് എതിർവശത്തെ നാല് കടകളിലാണ് മോഷണം നടന്നത്. നാല് ലക്ഷത്തോളം രൂപയാണ് കവർന്നത്.

കടകളുടെ പിറകുവശത്തെ റൂഫിംഗ് ഷീറ്റുകൾ അഴിച്ചുമാറ്റി ഉള്ളിൽ കടന്നായിരുന്നു കവർച്ച. ആൻ്റണി എന്നയാളുടെ പലചരക്ക് കടയിൽ നിന്നും രണ്ടേമുക്കാൽ ലക്ഷം രൂപയും, അഷലിൻ എന്നയാളുടെ കടയിൽ നിന്ന് ഒരു ലക്ഷം രൂപയും, സ്റ്റേഷന് നേരേ എതിർ വശമുള്ള സ്നബിയുടെ കടയിൽ നിന്ന് 1700 രൂപയും, സമദിൻ്റെ മൊബൈൽ കടയിൽ നിന്നു രണ്ട് ബ്ലൂടൂത്ത് ഹെഡ് ഫോണുകളുമാണ് മോഷ്ടിച്ചത്.

പ്രതികൾക്കായി പൊലീസിന്റെ തെരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!