കണ്ണൂരിനെ വീഴ്‌ത്തി തിരുവനന്തപുരത്തിന്റെ കൊമ്പന്‍മാര്‍ സീസണിലെ ആദ്യ ജയം ആഘോഷിച്ചു…

തിരുവനന്തപുരം: കണ്ണൂര്‍ വാരിയേഴ്‌സിനോടൊരു കണക്ക്‌ തീര്‍ക്കാനുണ്ടായിരുന്നു, തിരുവനന്തപുരത്തിന്റെ കൊമ്പന്‍മാര്‍ അതങ്ങ്‌ തീര്‍ത്തു.

കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തില്‍ സ്വന്തം മണ്ണില്‍ കണ്ണൂരിനോടേറ്റ പരാജയത്തിന്റെ നിരാശ ഇത്തവണ ഷൂട്ടൗട്ട്‌ വിജയത്തിലൂടെ (4-1) തിരുവനന്തപുരം കൊമ്പന്‍സ്‌ എഫ്‌ സി മറികടന്നു. സീസണിലെ കന്നിമത്സരത്തില്‍ കാലിക്കറ്റിനോടേറ്റ തോല്‍വിയുടെ ക്ഷീണവും തീര്‍ത്തു.

സൂപ്പര്‍ ലീഗ്‌ കേരള ഫുട്‌ബോളിന്റെ മൂന്നാം സീസണില്‍ കൊമ്പന്‍സ്‌ എഫ്‌ സിയുടെ ആദ്യ ജയമാണിത്‌. നിശ്ചിത സമയത്ത്‌ 1-1 ആയിരുന്നു സ്‌കോര്‍. തിരുവനന്തപുരത്തിനായി യുവതാരം മുഹമ്മദ് നിഷാമും കണ്ണൂരിനായി ഫെഡറിക് ബോച്ച്വെയും നിശ്ചിത സമയത്ത് ഗോൾ നേടി.

ഷൂട്ടൗട്ടിൽ കണ്ണൂരിന്റെ എസിയർ ഗോമസ്, ഏണസ്റ്റൻ ലവ്സാംബ, ആൽവാരോ ആൽവാരസ് എന്നിവർ എടുത്ത കിക്കുകൾ പിഴച്ചപ്പോൾ തിരുവനന്തപുരം മൂന്ന് കിക്കുകളും ഗോളാക്കിമാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!