കെഎസ്ആർടിസി ബസിനുള്ളിലെ പരസ്യ മദ്യപാനം… മൂന്ന് പേർ പിടിയിൽ

പത്തനംതിട്ട : കെഎസ്ആർടിസി ബസിനുള്ളിൽ പരസ്യമായി മദ്യപിച്ച സംഭവത്തിൽ മൂന്ന് യാത്രക്കാരെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിലെ കണ്ടക്ടർ സമയോചിതമായി പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്നാണ് നടപടി.

കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന KL 15 A 2517 നമ്പർ കെഎസ്ആർടിസി ബസിലാണ് അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനം അരങ്ങേറിയത്.

കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. മൂവാറ്റുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്തിരുന്നവരാണ് കസ്റ്റഡിയിലായവർ.

ഇന്ന് വൈകിട്ടോടെയാണ് സംഘം ബസിനുള്ളിലിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പരസ്യ മദ്യപാനം ശ്രദ്ധയിൽപ്പെട്ടതോടെ കണ്ടക്ടർ പന്തളം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് ബസ് പന്തളത്തെത്തിയപ്പോൾ പൊലീസ് സംഘമെത്തി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!