സ്കൂൾ കയ്യടക്കി വാനരപ്പട;വാനര ശല്യം കൊണ്ട് പൊറുതി മുട്ടി കരടിക്കുഴി പഞ്ചായത്ത് എൽ പി സ്‌കൂളും പരിസരവും…

പീരുമേട് : വാനര ശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കരടിക്കുഴി പഞ്ചായത്ത് എൽ പി സ്‌കൂളും പരിസരവും. രാവിലെ സ്‌കൂൾ തുറക്കുമ്പോൾ മുതൽ വൈകുന്നേരം സ്‌കൂൾ അടയ്ക്കുന്നത് വരെ വാനരാൻമാർ സ്‌കൂളിലും പരിസരത്തും എത്തുകയും സ്‌കൂളിലെ ഉപകരണങ്ങളും കൃഷികളും നശിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ കുട്ടികളെയും മുതിർന്നവരെയും വാനരൻ മാർ ആക്രമിക്കാനെത്തുന്നു. നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇവയെ പേടിച്ച് കഴിയേണ്ട സ്ഥിതിയാണുള്ളത്.

കരടിക്കുഴി സ്‌കൂളിലെ കുട്ടികൾക്കും പരിസരവാസികൾക്കും വാനരൻമാരിൽ നിന്ന് സംരക്ഷണം വേണം.

അധികാരികൾക്ക് നിരവധി പരാതികൾ നൽകിയെങ്കിലും ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!