സൂപ്പർ കപ്പ്: കോൾഡോയുടെ അരങ്ങേറ്റ ഗോൾ; രാജസ്ഥാൻ യുണൈറ്റഡിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം

ഗോവ: കാത്തിരുന്ന  സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വിജയത്തോടെ തുടക്കമിട്ടു. ഗോവയിലെ ജി എം സി ബാംബോളിം സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയെയാണ് കൊമ്പന്മാർ ഏകപക്ഷീയമായ ഒരു ഗോളിന് (1-0) പരാജയപ്പെടുത്തിയത്.

സ്പാനിഷ് മുന്നേറ്റതാരം കോൾഡോ ഒബിയെറ്റ അരങ്ങേറ്റ മത്സരത്തിൽ തന്നെ നേടിയ തകർപ്പൻ ഹെഡർ ഗോളാണ് മഞ്ഞപ്പടയ്ക്ക് മൂന്ന് പോയിൻ്റ് സമ്മാനിച്ചത്.

ടീമിന്റെ അടുത്ത മത്സരം നവംബർ 3 ന് എസ് സി ഡൽഹിക്കെതിരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!