സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ച്

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്.

പ്രിയദർശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ ബസ് മേഖലയെ സംരക്ഷിക്കുക, മിനിമം ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഉന്നയിക്കുന്നത്.

സമരത്തിന്റെ ആദ്യഘട്ടമായി ഒക്ടോബർ 14ന് ബസ് ഉടമകളും കുടുംബാംഗങ്ങളും ചേർന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. തുടർന്ന് ഒക്ടോബർ അവസാനത്തോടെ നിരാഹാര സമരവും നടത്താനാണ് തീരുമാനം.

ഇതിനുശേഷവും സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ മറ്റ് ബസ് സംഘടനകളുടെ പിന്തുണയോടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ഉടമകളുടെ ആരോപണം. സർക്കാർ അടിയന്തരമായി ഇടപെട്ട് നഷ്ടപരിഹാരം നൽകുകയും യാത്രാനിരക്ക് വർധിപ്പിക്കു കയും വേണമെന്നാണ് പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!