മകളെ കൂട്ടിക്കൊണ്ടു വരാൻ പോകുമ്പോൾ, കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അധ്യാപിക മരിച്ചു

കാഞ്ചിയാർ (ഇടുക്കി) : വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ കൊച്ചി വിമാനത്താവളത്തിലേക്കു പോകവേ, കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറിയുണ്ടായ  അപകടത്തിൽ അധ്യാപിക മരിച്ചു.

വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍ അധ്യാപിക കാഞ്ചിയാർ മുകളേല്‍ സെറീന സണ്ണിയാണ് (53) മരിച്ചത്.

കാലടിക്കു സമീപമായിരുന്നു അപകടം. വിദേശത്തുനിന്നെത്തുന്നമകളെ കൂട്ടിക്കൊണ്ടു വരാൻ ഭർത്താവിനും മകനുമൊപ്പം കൊച്ചി വിമാനത്താവളത്തിലേക്കു പോകവെയായിരുന്നു അപകടം. മൂവർക്കും പരുക്കേറ്റെങ്കിലും സെറീനയുടെ നില ഗുരുതരമായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. തമ്പലക്കാട് കട്ടിക്കാരൻ കുടുംബാംഗമാണ്.

കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്‌കൂള്‍, കട്ടപ്പന ഓസാനം സ്‌കൂള്‍, വള്ളക്കടവ് സെന്റ് ആന്റണീസ് സ്‌കൂള്‍, ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്‌കൂള്‍, മ്ലാമല ഫാത്തിമമാതാ സ്‌കൂള്‍ എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്.

ഭർത്താവ്: സണ്ണി (റിട്ട. സൂപ്രണ്ട്, മരിയൻ കോളജ് കുട്ടിക്കാനം). മക്കള്‍: സോന (ഷാർജ), സോണറ്റ് (സഹ്യാദ്രി ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട്, പീരുമേട്). സംസ്‌കാരം ഇന്നു 3നു കാഞ്ചിയാർ സെന്റ് മേരീസ് പള്ളിയില്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!