തിരുവനന്തപുരം: കൃത്യമായി നികുതിപിരിവ് നടത്തിക്കൊണ്ട് ജിഎസ്ടി വകുപ്പ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
നികുതി വർധിപ്പിക്കാതെ, നികുതി വരുമാനം വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതിൽ ജിഎസ്ടി വകുപ്പ് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
