തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ.
മരണാനന്തര അവയവദാതാക്കളുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ നൽകിയ സ്നേഹാദരം ‘സ്മൃതിവന്ദനം’ ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ എഎംസിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
