പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വച്ച് വെട്ടേറ്റു…

കോഴിക്കോട് : പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വച്ച് വെട്ടേറ്റു. കോഴിക്കോട് മയ്യന്നൂർ സ്വദേശി തട്ടാറത്ത് മീത്തൽ നാസറിനാണ് വെട്ടേറ്റത്. പോക്സോ കേസിൽ റിമാൻഡിലായിരുന്ന നാസർ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. നാസറിൻ്റെ കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റതിനെ തുടർന്ന് വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം, വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!