കോട്ടയം : കത്തിയുപയോഗിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏറ്റുമാനൂർ ആതിരമ്പുഴ ആനമല ഭാഗം സ്വദേശിയായ 56കാരനായ ജോസ് ആന്റണി അറസ്റ്റിൽ.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതിയും പരാതിക്കാരന്റെ സുഹൃത്തായ സിബി ആന്റണിയും തമ്മിൽ വഴക്കുണ്ടായപ്പോൾ പ്രതിയെ പരാതിക്കാരൻ പറഞ്ഞുവിട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
2026 ഒക്ടോബർ 26ന് രാത്രി എട്ടുമണിയോടെ കാണക്കാരി വില്ലേജിലെ പുല്ലാനിക്കവലയിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന പരാതിക്കാരനെ പൂഞ്ചായിൽ റോഡിൽവെച്ച് പ്രതി തടഞ്ഞുനിർത്തി അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വയറിലും വാരിയെല്ലിന്റെ ഭാഗത്തും കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. പരാതിക്കാരനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കേസിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റുമാനൂർ സിഐ പ്രശോബ്‍ കെകെ, എസ്‌ഐ ബിനു വിഎൽ, എസ്‌ഐ ബിജി എബ്രഹാം, സിപിഒ ജോബി, അജിത്, എച്ച്ജി ജിൻസ് ചാക്കോ എന്നിവരുടെ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
