തിരുവനന്തപുരം : 3 വയസുകാരനെ മടിയിലിരുത്തി വാഹനമോടിച്ച സംഭവത്തിൽ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ. ഡ്രൈവർ സൈനുലാബ്ദീനെ ഓഫീസിൽ വിളിച്ചു വരുത്തി.ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്.
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്നാണ് ഡ്രൈവറുടെ മൊഴി.കഴക്കൂട്ടം എയർപോർട്ട് റോഡിലാണ് പിഞ്ചുകുഞ്ഞിന്റെ കൈകളിൽ സ്റ്റിയറിങ് നൽകി അമിതവേഗതയിൽ അപകടകരമായി കാറോടിച്ച സംഭവമുണ്ടായത്.
സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കമ്മീഷന്റെ അടിയന്തര ഇടപെടൽ.
