‘രാഹുൽ മാങ്കൂട്ടത്തിലിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല’.. ‘ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ട എന്ന് ആവശ്യപ്പെട്ടത് ഞങ്ങൾ’…

തിരുവനന്തപുരം : അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ട എന്ന് ആവശ്യപ്പെട്ടത് തങ്ങളാണെന്ന് ദീപ രാഹുല്‍ ഈശ്വര്‍. രാഹുലിനെതിരെ ഒരു പുതിയ വകുപ്പ് കൂടി ചുമത്തിയെന്നും മറ്റൊരു സാമൂഹ്യ മാധ്യമ പോസ്റ്റിനെ ഉദ്ധരിച്ച് പറഞ്ഞതിനാണ് പുതിയ വകുപ്പ് ചുമത്തിയതെന്നും ദീപ പറഞ്ഞു.’കോടതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കും. സ്ത്രീത്വത്തെ അപമാനിച്ചു എന്നത് വ്യാജ പരാതിയാണ്. എഐ ദൃശ്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വറിനെ നാളെ രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കും’ എന്നും ദീപ രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഹുല്‍ ഈശ്വര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ദീപ പറയുന്നു . രാഹുല്‍ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും അതിജീവിത പറഞ്ഞ കള്ളങ്ങളാണ് വെളിപ്പെടുത്തിയതെന്നും ദീപ രാഹുല്‍ ഈശ്വർ പറഞ്ഞു. ‘സ്ത്രീകള്‍ എന്ത് ചെയ്താലും സമൂഹം ഇര എന്നാണ് പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇവിടെ എല്ലാവരും കുറ്റപ്പെടുത്തുന്നു. അത് ശരിയല്ല. അതിജീവിതയുടെ ഐഡന്റിറ്റി പുറത്ത് വന്നിട്ടില്ല. രാഹുല്‍ ഈശ്വര്‍ പറഞ്ഞ ഒരു കാര്യവും തെറ്റാണെന്ന് ആരും പറഞ്ഞിട്ടില്ല.’ ദീപ രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!