വാകത്താനം : പള്ളിക്കപ്പറമ്പിൽ പരേതനായ പി.എം. കോരയുടെ ഭാര്യ ഏലിയാമ്മ കോര (അമ്മിണി – 91) അന്തരിച്ചു. മൃതദേഹം നാളെ (31/8) രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവന്ന് ഉച്ചകഴിഞ്ഞ് 2 . 30ന് ഭവനത്തിലെ ശ്രുശ്രൂഷക്കുശേഷം വാകത്താനം സെൻ്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കാരം നടക്കും. പരേത തോട്ടയ്ക്കാട്ട് കണ്ണൻതുരുത്തിൽ കുടുംബാംഗമാണ്.
മക്കൾ: പരേതനായ പി കെ മാണിക്കുഞ്ഞ് (തങ്കച്ചൻ), പി.കെ സഖറിയ (രാജു), പി.കെ. സണ്ണി മോൻ, സാലി കുട്ടി കുരുവിള, ലിസ്സമ്മ റെജി.
മരുമക്കൾ: കുറിച്ചി അമ്പലക്കടവിൽ ശോശാമ്മമാണി , പാമ്പാടി ഐരുമല മോളമ്മ സഖറിയ, തിരുവഞ്ചൂർ പോളച്ചിറ ജിമോൾ സണ്ണി, അരീപ്പറമ്പ് പുളിയായിൽ പരേതനായ പി.കെ. കുരുവിള, പാമ്പാടി വെട്ടത്ത് റെജി കുറിയാക്കോസ് . (റിട്ട. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ).
