ദേശീയ പാതയിൽ പാമ്പാടി 13-ആം മൈലിൽ സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

പാമ്പാടി : ദേശീയ പാതയിൽ പാമ്പാടി പതിമൂന്നാം മൈലിൽ സ്കൂട്ടറും. സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.

ഇന്ന് രാവിലെ 9 മണിയോട് അടുത്തായിരുന്നു സംഭവം. പൊൻകുന്നം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ സഞ്ചരിച്ച മീനടം സ്വദേശിയായ ഒരു യുവതിയും പിന്നിൽ ഇരുന്ന യുവതിയമാണ് മരിച്ചത്.

കോട്ടയം ഭാഗത്തേക്ക് സഞ്ചരിച്ച ബസ് ഇവരുടെ സ്കൂട്ടറിൽ വന്നിടിക്കുകയാരിരുന്നു. രണ്ട് പേരും അപകട സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു എന്നതാണ് പ്രാഥമിക വിവരം. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേ ഉള്ളൂ.

സംഭവം അറിഞ്ഞ ഉടൻ തന്നെ പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!