എറണാകുളം : ഞാറക്കൽ സ്റ്റേഷനിലെ എസ്.ഐ ജിതിൻ, സിവിൽ പോലീസ് ഓഫീസർ (CPO) രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്. കൊലക്കേസ് പ്രതി മുന്ന (പ്രജിത്ത്) എന്നയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് കുത്തിപ്പരിക്കേൽപ്പിച്ചത്.
വൈപ്പിൻ എളങ്കുന്നപുഴയിലെ പെട്രോൾ പമ്പിൽ വെച്ച് സ്വകാര്യ ബസ് ജീവനക്കാരെ ഒരു സംഘം ആളുകൾ മർദ്ദിക്കുന്നുവെന്ന വിവരമറിഞ്ഞാണ് പോലീസ് എത്തിയത്. ഡ്രൈവറെ മർദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മുന്നയുടെ നേതൃത്വത്തിലുള്ള സംഘം പോലീസുകാർക്ക് നേരെ കത്തിയുമായി അടുത്തത്.
തലയ്ക്കടക്കം പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഞാറക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കു കയാണ്. ആക്രമണം നടത്തിയ മുന്ന (പ്രജിത്ത്), ഇയാളുടെ സഹോദരൻ പ്രജീഷ്, വരാപ്പുഴ സ്വദേശി റാഹിൽ എന്നിവരുൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
