ഇഡിക്ക് മുന്നിൽ പിണറായി വിജയൻ എത്തില്ല…

കൊച്ചി. സി എം ആർ എൽ എക്സാലോജിക് മാസപ്പടി കേസിൽ പിണറായി വിജയനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകണമെന്നാണ് ഇഡി നോട്ടീസ്. എന്നാൽ ഹാജരാകേണ്ടതില്ലെന്നാണ് പിണറായിയുടെ തീരുമാനം. ഹാജരാകില്ലെന്ന് ഇഡിയെ അറിയിക്കും.

നിയമസഭ സമ്മേളനവും പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ചുമതലകളും കാരണമായി ചൂണ്ടിക്കാട്ടും. 29വരെയാണ് നിലവിൽ നിയമസഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സിപിഐഎം സംസ്ഥാന സമിതിയോഗം നാളെ മുതൽ തിരുവനന്തപുരത്ത് ചേരുന്നുണ്ട്.

തിരുവനന്തപുരത്തെ വീട്ടിൽ പതിച്ച നോട്ടീസിൽ 23ന് പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സേവനം നൽകാതെ പിണറായിയുടെ മകൾ വീണ മാസപ്പടി വാങ്ങിയെന്ന കേസിലാണ് ഇഡി നോട്ടീസ്.

സുപ്രീംകോടതിയിലെ അപ്പീലിൽ വിധി വരുന്നത് വരെയും നിലവിലുള്ള നിയമനടപടികളുടേയും അടിസ്ഥാനത്തിൽ ഹാജരാകേണ്ടതില്ലെന്ന ഉപദേശം അഭിഭാഷകരും പിണറായിക്ക് നൽകിയായാണ് വിവരം.നോട്ടീസ് വീടിൻ്റെ ചുമരിൽ പതിപ്പിച്ച് പോയ ഇഡിയുടെ നടപ‌ടിക്കെതിരെ സിപിഎം നേതാക്കൾ രംഗത്ത് വന്നിരുന്നു.

വീട്ടിൽ പതിച്ച നോട്ടീസിൽ കഴിഞ്ഞ പത്തുവര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍. ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും വിവരങ്ങള്‍. സ്വത്തുവിവരങ്ങളും പാസ്‌പോര്‍ട്ട് രേഖകളും. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ എന്നിവ എത്തിക്കണമെന്നും ഇഡി ആവശ്യപ്പുെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!