വെള്ളം കോരുന്നതിനിടെ കാൽവഴുതി 100 അടി താഴ്ചയിലേക്ക് വീണ സ്ത്രീയെ രക്ഷപ്പെടുത്തി


കോഴിക്കോട് : മാവൂരിൽ വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി കിണറ്റിലേക്ക് വീണ സ്ത്രീയെ രക്ഷപ്പെടുത്തി.

ഉച്ചയോടെ നൂറടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് സ്ത്രീ വീണത്. സംഭവം നടന്ന ഉടനെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

പഞ്ചായത്ത് കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെ പ്രദേശവാസിയായ ബിന്ദു എന്ന സ്ത്രീയാണ് കിണറ്റില്‍ വീണത്. വീഴ്ചയില്‍ കിണറിന്‍റെ വശങ്ങളിലോ മറ്റിടങ്ങളിലോ ഇടിക്കാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ഫയര്‍ഫോഴ്സ് എത്തി നെറ്റ് കെട്ടിയിറക്കിയാണ് ഇവരെ പുറത്തെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!