ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിനെത്താൻ മിനിറ്റുകൾ മാത്രം.. വൈദ്യുതി ലൈനിലേക്ക് മരം വീണു…

ആലപ്പുഴ : ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു. കായംകുളം- എറണാകുളം പാസഞ്ചർ ട്രെയിൻ സ്റ്റേഷനിലേക്ക് എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപായിരുന്നു അപകടം സംഭവിച്ചത്.

സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപമുള്ള മരം വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. മരം മുറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ വീണ മരത്തിൽ തുടർന്ന് തീ പടരുകയായിരുന്നു. ഇത് കണ്ട യാത്രക്കാർ പരിഭ്രാന്തരായി. മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കായംകുളം എറണാകുളം പാസഞ്ചർ 20 മിനിറ്റ് ചേപ്പാട് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു.

തുടർന്ന്  ട്രെയിനുകളെല്ലാം രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് നിർത്തിയത്. മരം വെട്ടി മാറ്റി ഗതാഗതം പുന:സ്ഥാപിച്ച ശേഷംഒന്നാം നമ്പർ പ്ലാറ്റ് ഫോമിലൂടെ ട്രെയിനുകൾ കടത്തി വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!