തിരുവനന്തപുരം : ശബരിമല ടെണ്ടര്‍ വ്യവസ്ഥ പരിഷ്കരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. കരാറുകാര്‍ സാധനങ്ങള്‍ സന്നിധാനത്ത് എത്തിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ച് ദേവസ്വം ബോര്‍ഡിന് കൈമാറണം എന്നാണ് പുതിയ വ്യവസ്ഥ.
സാധനങ്ങള്‍ പമ്പയിലെ ദേവസ്വം ബോര്‍ഡിന്‍റെ സ്റ്റോറില്‍ സൂക്ഷിക്കും. ഇനി മുതല്‍ ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കി ബോര്‍ഡ് നേരിട്ട് സാധനങ്ങള്‍ സന്നിധാനത്തേക്ക് എത്തിക്കും. നിലവാരമുള്ള സാധനങ്ങള്‍ മാത്രം സന്നിധാനത്തേക്ക് കൊണ്ടുപോകും.
പൂജാസാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി മാത്രം ബോര്‍ഡ് രണ്ട് ട്രാക്ടറുകള്‍ വാങ്ങും. ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് എത്തിയ സാഹചര്യത്തിലാണ് ടെണ്ടര്‍ പരിഷ്കരണം. ഇന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ടെണ്ടര്‍ പരിഷ്കരണത്തിന് അനുമതിയായി.
