മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ കാറിനും പെറ്റി

തിരുവനന്തപുരം : നിരത്തിലെ ട്രാഫിക് നിയമലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ കാറിനും പെറ്റി. മുഖ്യമന്ത്രിയുടെ കിയാ കാറിന്റെ നിയമലംഘനം എഐ ക്യാമറയില്‍ കുടുങ്ങുകയായിരുന്നു.

വാഹന വ്യൂഹത്തിലെ കിയ കാര്‍ണിവല്‍ വാഹനത്തിനാണ് പിഴ ഈടാക്കിയത്. മുന്‍സീറ്റിലെ യാത്രക്കാരന്‍ സീറ്റ് ബല്‍റ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴയിട്ടത്.

മുണ്ടക്കയം – കുട്ടിക്കാനം റൂട്ടില്‍ സഞ്ചരിക്കുമ്പോളാണ് ഐ ഐ ക്യാമറ പിടിച്ചത്. നവകേരള സദസ്സിനിടെയുള്ള യാത്രയിലായിരുന്നു നിയമലംഘനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!