തലശ്ശേരി : ആണ്‍സുഹൃത്തുമായുള്ള പ്രണയബന്ധം എതിര്‍ത്ത വൈരാഗ്യത്തിന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവും അന്‍പതിനായിരം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
പ്രതികള്‍ പിഴയടച്ചാല്‍ അതു കൊല്ലപ്പെട്ടയാളുടെ രക്ഷിതാക്കള്‍ക്ക് നല്‍കാനും കോടതി വിധിച്ചു.
പയ്യാവൂര്‍ വെമ്പുവ പാറക്കടവ തോണിപ്പാറക്കല്‍ വീട്ടില്‍ ബാബു തോണിപ്പാറക്കലിനെ (52) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യയും ആണ്‍സുഹൃത്തും കുറ്റക്കാരാണെന്ന് തലശേരി അഡിഷണല്‍ ജില്ലാസെഷന്‍സ് കോടതി (ഒന്ന്) ജഡ് സി ജെ ഡെന്നി കണ്ടെത്തിയത് .
പയ്യാവൂര്‍ വെമ്പുവ കുറ്റിക്കാട്ടുകുന്നേല്‍ ജോബി ജെയിംസ് (48), പയ്യാവൂര്‍ പാറക്കടവ് തോണിപ്പാറക്കല്‍ വീട്ടില്‍ ജാന്‍സി ബാബു എന്ന ആനി ബാബു (47) എന്നിവരെയാണ് ശിക്ഷിച്ചത്.
