വടശ്ശേരിക്കരയിൽ വീണ്ടും കാട്ടാനക്കൂട്ടം…എം.എൽ.എ.യും നാട്ടുകാരും തമ്മിൽ രൂക്ഷമായ വാക്കേറ്റം….

വടശ്ശേരിക്കര: ജനവാസ മേഖലയിലിറങ്ങി മണിക്കൂറുകളോളം ഭീതി പരത്തിയ നാല് കാട്ടാനകളെ വനംവകുപ്പും പോലീസും നാട്ടുകാരും ചേർന്ന് കാട്ടിലേക്ക് തുരത്തി.

വടശ്ശേരിക്കര മനോരമ ജംഗ്ഷന് സമീപം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയോട് ചേർന്നുള്ള ചരിവുകാല പുരയിടത്തിൽ നിലയുറപ്പിച്ച ആനക്കൂട്ടത്തെയാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കല്ലാറിന് മറുകര കടത്തി വനത്തിലേക്ക് തിരിച്ചയച്ചത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ റാന്നി എം.എൽ.എ. പഴകുളം മധുവും നാട്ടുകാരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാത്തതിലുള്ള പ്രതിഷേധമാണ് വാക്കുതർക്കത്തിലേക്ക് നയിച്ചത്.

തർക്കം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. രാവിലെ മുതൽ ജനവാസ മേഖലയോട് ചേർന്ന് നിലയുറപ്പിച്ച കാട്ടാനകൾ പ്രദേശവാസികളിൽ കടുത്ത ആശങ്കയാണുണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!