കോട്ടയം : മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ അസാധാരണമായി ഒരു കാലതാമസവും വന്നിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
അവസാനവാക്ക് എക്കാലത്തും ദേശീയ നേതൃത്വത്തിന്റേതാണ്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം അപ്പാടെ അംഗീകരിക്കുന്നതാണ് പാർട്ടി നയമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഘടകകക്ഷികളുടെ വിമർശനം അടക്കമുള്ള കാര്യങ്ങൾ പാർട്ടി പരിഗണിക്കുമെന്ന് അദേഹം വ്യക്തമാക്കി.
പതിറ്റാണ്ടുകൾ പിന്നിട്ട മുന്നണി സംവിധാനത്തെ അസംതൃപ്തി ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
