ഷുക്കൂർ വധക്കേസ്…. മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടും വരെ നിയമ പോരാട്ടം തുടരും : മുഖ്യമന്ത്രി

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

വിധി പകർപ്പ് പരിശോധിച്ച ശേഷം കുടുംബവുമായി ആലോചിച്ച് അപ്പീൽ നടപടികൾ തീരുമാനിക്കും. നേതാക്കളുടെ സാന്നിധ്യത്തിൽ വിചാരണ നടത്തി ശിക്ഷ വിധിച്ചു നടപ്പിലാക്കിയ കൊലപാതകമാ ണെന്നും ഗൂഢാലോചനയിൽ പങ്കെടുത്തവരും ശിക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഷുക്കൂർ വധകേസിലെ ആകെ 33 പ്രതികളിൽ 13 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. അതിൽ കൊലക്കുറ്റം തെളിഞ്ഞത് 7 പേർക്കെതിരെ. 5 പ്രതികൾക്കെതിരെ അതിക്രമിച്ചു കടക്കൽ, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞു.

ഒരാൾക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റവും. 18 പ്രതികളെ വെറുതെവിട്ടു. പി.ജയരാജൻ, ടി.വി.രാജേഷ്, എം.വി.ഗോവിന്ദൻ്റെ മകൻ ശ്യാംജിത് എന്നിവരടക്കമുള്ളവരാണ് കുറ്റവിമുക്തരായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!