രാമായണ’ തരംഗത്തിന് പിന്നാലെ പ്രധാനമന്ത്രിയും ജടായുപ്പാറയിലേക്ക്; സന്ദര്‍ശനം ഉടനെന്ന് സുരേഷ് ഗോപി…

കൊല്ലം : ‘രാമായണ’ സിനിമയുടെ റിലീസിന് പിന്നാലെ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ കൊല്ലം ചടയമംഗലത്തെ ജടായുപ്പാറ (ജടായു എര്‍ത്ത്സ് സെന്റര്‍) സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

സിനിമയിലെ ജടായു കഥാപാത്രത്തിന് ജടായുപ്പാറയിലെ കൂറ്റന്‍ ശില്‍പവുമായി സാമ്യമുള്ളത് ടൂറിസം മേഖലയില്‍ വലിയ പ്രതീക്ഷകളാണ് നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കേന്ദ്ര ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് ജടായുപ്പാറ സന്ദര്‍ശിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

പ്രധാനമന്ത്രി കൊല്ലത്ത് എത്തുന്ന കൃത്യമായ തീയതി ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും സന്ദര്‍ശനം ഉടന്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചത്.

ജടായു ശില്‍പം നിര്‍മ്മിച്ച ശില്‍പി രാജീവ് അഞ്ചലുമായി നടത്തിയ കൂടിക്കാഴ്ചയെ ക്കുറിച്ചും സുരേഷ് ഗോപി പരാമര്‍ശിച്ചു. ഡല്‍ഹി ബിനാലെയില്‍ ‘ജടായു’വിന്റെ സാന്നിധ്യം ഉണ്ടാകണമെന്ന രാജീവ് അഞ്ചലിന്റെ ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രാമായണ’ സിനിമയുടെ പശ്ചാത്തലത്തില്‍ ജടായുപ്പാറയ്ക്ക് ലഭിച്ച ‘പാന്‍ ഇന്ത്യന്‍’ സ്വീകാര്യതയും പ്രധാനമന്ത്രിയുടെ വരവും കൊല്ലത്തി ന്റെയും തെക്കന്‍ കേരളത്തിന്റെയും ടൂറിസം വികസനത്തിന് പുതിയ ഊര്‍ജ്ജം പകരുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!