തീക്കോയിയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പശുക്കളെ നഷ്‌ടപ്പെട്ട സംഭവം; ക്ഷീരകര്‍ഷകന്‍ അനില്‍കുമാറിന് മന്ത്രി ബിന്ദു കൃഷ്‌ണ നാലു പശുക്കളെ കൈമാറി

കോട്ടയം: പാലാ തീക്കോയിയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പശുക്കളെ നഷ്‌ടപ്പെട്ട ക്ഷീരകര്‍ഷകന്‍ അനില്‍കുമാറിന് മന്ത്രി ബിന്ദു കൃഷ്‌ണ നാലു പശുക്കളെ കൈമാറി.

ഓഗസ്‌റ്റ് ഒന്നിന്‌ പുലര്‍ച്ചെയാണ്‌ അനില്‍കുമാറിന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന ഗര്‍ഭിണിയായ പശു ഉള്‍പ്പടെ വെള്ളപ്പൊക്കത്തില്‍ ചത്തത്‌.

വിവരം അറിഞ്ഞ ഉടന്‍ തന്നെ മന്ത്രി ബിന്ദു കൃഷ്‌ണ ഫോണില്‍ വിളിച്ച്‌ അനില്‍കുമാറിനു വേണ്ട സഹായം ഉറപ്പു നല്‍കിയിരുന്നു.

ഓഗസ്‌റ്റ് മൂന്നിന്‌ വൈകിട്ട്‌ 4 മണിയോടെ മന്ത്രി ബിന്ദു കൃഷ്‌ണ തീക്കോയിയില്‍ നേരിട്ടെത്തിയാണ്‌ അനില്‍കുമാറിനു പശുക്കളെയും കാലിത്തീറ്റയും കൈമാറിയത്‌.

ക്ഷീരകര്‍ഷകനു നല്‍കിയ പശുക്കളില്‍ രണ്ടെണ്ണം ഗര്‍ഭിണികളാണ്‌. കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ് യൂണിയന്‍, വെറ്ററിനറി ടീച്ചേഴ്‌സ് അസോസിയേഷന്‍, കെ.എല്‍.ഡി.ബി, മില്‍മ, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍, കേരള ഫീഡ്‌സ് എന്നിവയുടെ സഹകരണത്തോടെ യാണു പശുക്കളെ കൈമാറിയത്‌.

യു.ഡി.എഫ്‌ സര്‍ക്കാര്‍ ഒപ്പമുണ്ട്‌ എന്നതു വെറും വാക്കല്ല പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയാണ്‌ എന്നു മന്ത്രി ബിന്ദു കൃഷ്‌ണ പറഞ്ഞു.

വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കര്‍ഷകന്‌ ധനസഹായം ലഭ്യമാക്കാന്‍ വേണ്ടത്‌ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ് യൂണിയന്‍ സംസ്‌ഥാന പ്രസിഡന്റ്‌ ബി ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ വത്സലന്‍ പിള്ള, കേരള വെറ്ററിനറി ആന്റ്‌ അനിമല്‍ സയന്‍സസ്‌ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാര്‍ ഡോക്‌ടര്‍ സാബിന്‍ ജോര്‍ജ്‌, കെ.എല്‍.ഡി.ബി എം.ഡി ഡോക്‌ടര്‍ രാജീവ്‌ ആര്‍, ക്ഷീരവികസന വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ നിഷാ.വി.ഷെരീഫ്‌, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കൊല്ലം സെക്രട്ടറി ഡോക്‌ടര്‍ ഫിറോസ്‌, കോട്ടയം ചീഫ്‌ വെറ്ററിനറി ഓഫീസര്‍ ഡോക്‌ടര്‍ ബിനു ഗോപിനാഥ്‌, കെജി ഓ യു കോട്ടയം ജില്ലാ പ്രസിഡന്റ്‌ ശ്യാംരാജ്‌ ആര്‍.എല്‍ എന്നിവരും തദ്ദേശ സ്‌ഥാപന പ്രതിനിധികളും പൊതുപ്രവര്‍ത്തകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!