തിരുവല്ലയിൽ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വന്ന അഗ്നിശമന സേന വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി…

പത്തനംതിട്ട: തിരുവല്ലയിലെ കുറ്റൂർ തെങ്ങേലിയിൽ അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോയ അഗ്നിശമനസേനയുടെ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി. പിന്നീട് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ലോറിയുടെ സഹായത്തോടെയാണ് വാഹനം കരകയറ്റിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുറ്റൂർ–തെങ്ങേലി റോഡിലെ ആഞ്ഞിലിമൂട്ടിൽപ്പടിയിൽ സംഭവം. ആറടിയോളം ഉയരത്തിൽ വെള്ളം കെട്ടിക്കിടന്ന ഭാഗത്തുകൂടി കടക്കുന്നതിനിടെ അഗ്നിശമനസേനയുടെ വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറി പ്രവർത്തനം നിലയ്ക്കുകയായിരുന്നു.

പ്രദേശവാസികളും അഗ്നിശമനസേനാംഗങ്ങളും ചേർന്ന് വാഹനം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തലയാർ സ്വദേശി രതീഷിന്റെ ലോറി എത്തിച്ച് വടംകെട്ടി വാഹനം സുരക്ഷിതമായി കരകയറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!