ന്യൂഡല്‍ഹി: നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് പാതയ്ക്ക് പുറമെ, രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഡല്‍ഹി, വാരണാസി, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവയുള്‍പ്പെടെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ നിര്‍ദ്ദിഷ്ട ഇടനാഴികള്‍.
അതിവേഗ റെയില്‍ രാജ്യത്ത് വ്യാപിപ്പിക്കുക ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ നീക്കം. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരണാസി-സിലിഗുരി എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ റൂട്ടുകള്‍.
ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക, വ്യാവസായിക, സാങ്കേതിക, ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുക എന്നതാണ് ഈ റൂട്ടുകളുടെ ലക്ഷ്യം. ഇത് വിശാലമായ ദേശീയ ബുള്ളറ്റ് ട്രെയിന്‍ ശൃംഖലയ്ക്ക് വഴിയൊരുക്കുമെന്ന് റെയില്‍വേ മന്ത്രാലയം സൂചിപ്പിച്ചു. പുതിയ റൂട്ടുകളുടെ നിര്‍മ്മാണ സമയപരിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഓരോ ഇടനാഴിയും ജോലി ആരംഭിക്കുന്നതിന് മുമ്പ് സാധ്യതാ പഠനങ്ങള്‍, അംഗീകാരങ്ങള്‍, ഫണ്ടിങ് ക്രമീകരണങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ എന്നിവയ്ക്ക് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ 1 മണിക്കൂര്‍ 57 മിനിറ്റില്‍ എത്തിച്ചേരാനാ കുമെന്നാണ് നിഗമനം.
മുംബൈയ്ക്കും പൂനെയ്ക്കും ഇടയില്‍ 48 മിനിറ്റ്, ബംഗളൂരുവിനും ചെന്നൈയ്ക്കും ഇടയില്‍ 73 മിനിറ്റ്, ബംഗളൂരുവിനും ഹൈദരാബാദിനും ഇടയില്‍ 2 മണിക്കൂര്‍ 10 മിനിറ്റ്, പൂനെയ്ക്കും ഹൈദരാബാദിനും ഇടയില്‍ 2 മണിക്കൂര്‍ 8 മിനിറ്റ്, ഡല്‍ഹിക്കും ലഖ്നൗവിനും ഇടയില്‍ 2 മണിക്കൂര്‍, ഡല്‍ഹിക്കും വാരണാസിക്കും ഇടയില്‍ 3 മണിക്കൂര്‍ 15 മിനിറ്റ്, ഡല്‍ഹിക്കും സിലിഗുരിക്കും ഇടയില്‍ 6 മണിക്കൂര്‍ എന്നിങ്ങനെയാണ് യാത്രാ സമയം ലക്ഷ്യമിടുന്നത്.
