കോട്ടയം: നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവന്ന യുവതിക്കെതിരെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം (KAAPA) കോട്ടയം ജില്ലയിൽ സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തി.
തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ പായിപ്പാട് വില്ലേജ്, നാലുകോടി, പുത്തൻകാവ് അമ്പലം ഭാഗത്ത് താമസിക്കുന്ന പുത്തൻപുരക്കൽ വീട്ടിൽ സാന്തിയ ബി (43) ക്കെതിരെയാണ് നടപടി.
കാപ്പ നിയമം വകുപ്പ് 15(1)(a) പ്രകാരം എറണാകുളം റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് പ്രാബല്യത്തിൽ വന്നത് ജൂലൈ 17 മുതൽ ആണ്. കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരു വർഷത്തെ
നിയന്ത്രണമാണുള്ളത്. മുൻകൂർ അനുമതിയില്ലാതെ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ പ്രവേശിക്കുന്നതിന് പൂർണ്ണ വിലക്ക്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ കാപ്പ നിയമപ്രകാരവും മറ്റ് അനുബന്ധ വകുപ്പുകൾ പ്രകാരവും അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
