സാക്ഷരതാ മിഷൻ മുൻ സംസ്ഥാന കോ ഓർഡിനേറ്റർ ജേക്കബ് കുര്യാക്കോസ് അന്തരിച്ചു

കോട്ടയം : സാക്ഷരതാ മിഷൻ മുൻ സംസ്ഥാന കോ ഓർഡിനേറ്ററും കേരള കോൺഗ്രസ് സംസ്‌ഥാന സീനിയർ ജനറൽ സെക്രട്ടറിയുമായ കോട്ടയം ഈരയിൽക്കടവ് വാകശേരിൽ ലെയ്ൻ കണികത്തോട്ട് ജേക്കബ് കുര്യാക്കോസ് അന്തരിച്ചു. 70 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.

കേരള കോൺഗ്രസ് വൈസ് ചെയർപഴ്സനും കോട്ടയം ബിസിഎം കോളജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവിയും, മുൻ പി എസ് സി മെംബറുമായ ഡോ. പ്രൊഫ.ഗ്രേസമ്മ മാത്യുവാണ് ഭാര്യ.

മക്കൾ: ഹാർട്ടിൻ ജേക്കബ് (കാനഡ), ഡോ. ഹെയ്ല‌ിൻ ജേക്കബ് (പാലാ മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം). മരുമക്കൾ : സ്നേഹ തോമസ്, റിഞ്ചു രാജൻ മാത്യു വടവാതൂർ (സ്ട്രക്‌ചറൽ എൻജിനീയർ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!