മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍പ്പന്‍ ജയം; ഘാനയെ തോല്‍പ്പിച്ച് കൊളംബിയ പ്രീ ക്വാര്‍ട്ടറില്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എതിരാളി

കാന്‍സാസ് സിറ്റി: ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് 2026 റൗണ്ട് ഓഫ് 32ലെ അവസാന മത്സരത്തില്‍ ഘാനയെ പരാജയപ്പെടുത്തി കൊളംബിയ പ്രീ ക്വാര്‍ട്ടറില്‍. മറുപടിയില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് കൊളംബിയയുടെ എതിരാളി.

14-ാം മിനിറ്റില്‍ കൊളംബിയയ്ക്ക് വേണ്ടി അരിയാസ് ആണ് വല കുലുക്കിയത്. പകരക്കാരനായി ഇറങ്ങിയ സുവാരസ് വലതുവശത്തുനിന്ന് ക്രോസ് ചെയ്ത് നല്‍കിയ പാസാണ് ഗോളായത്. എട്ടാം മിനിറ്റില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കൊര്‍ദോബയ്ക്ക് പകരമായാണ് സുവാരസിനെ ഇറക്കിയത്. കളിയുടെ അവസാന മിനിറ്റുകളില്‍ അരിയാസിന് പകരക്കാരനായി കളിക്കളത്തില്‍ ഇറങ്ങിയ ക്വിന്റേറോ ദൂരെ നിന്ന് അടിച്ച തകര്‍പ്പന്‍ ഷോട്ട് ഒരു നിമിഷം എല്ലാവരും ഗോള്‍ എന്നാണ് കരുതിയത്. എന്നാല്‍ പന്ത് പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തേയ്ക്ക് പോയി.

ഗ്രൂപ്പ് കെയില്‍ ഒന്നാംസ്ഥാനക്കാരായാണ് കൊളംബിയ റൗണ്ട് ഓഫ് 32ല്‍ എത്തിയത്. പോര്‍ച്ചുഗലിനോട് സമനില നേടി ഗ്രൂപ്പിലെ ഒന്നാംസ്ഥാനം ഉറപ്പിച്ചായിരുന്നു നോക്കൗണ്ടിലേക്ക് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!