ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക്

കൊച്ചി:ഐഎസ്എല്‍ മത്സരക്രമം പുറത്ത്. ഫെബ്രുവരി 14ലെ ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാന്‍ , കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. കൊല്‍ക്കത്തയില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം. മെയ് 11 വരെയുള്ള മത്സര ക്രമങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുക. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ ഇല്ല. ബ്ലാസ്റ്റേഴ്‌സിന് ആകെ 8 ഹോം മത്സരങ്ങളാണുള്ളത്. ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് നടക്കും. മുംബൈ സിറ്റിയാണ് എതിരാളികള്‍.

ഫെബ്രുവരി 28, മാര്‍ച്ച് 7,21, ഏപ്രില്‍ 15, 18, 23,മെയ് 10,17 ദിവസങ്ങളിലും കോഴിക്കോട് വെച്ച് ബ്ലാസ്റ്റേഴ്‌സിന് ഹോം മത്സരങ്ങളുണ്ടാകും. അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2025-26 സീസണ്‍ ഫെബ്രുവരി 14ന് ആരംഭിക്കാനിരിക്കെ നിലവില്‍ ടീമിന്റെ ഭാഗമായുണ്ടായിരുന്ന എല്ലാ വിദേശ താരങ്ങളും ഇതിനോടകം ടീം വിട്ട് കഴിഞ്ഞു. ഇത്തവണ ഒരു വിദേശ താരം പോലും ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാകില്ലേയെന്നുള്ള ആശങ്കകള്‍ക്കിടെ ടീമിന് കരുത്ത് പകരാന്‍ ഇപ്പോഴിതാ ജര്‍മന്‍ താരത്തെ എത്തിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!