ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥിനി ജീവനൊടുക്കി…മരിച്ചത് കോട്ടയം സ്വദേശിനി

തൃശ്ശൂര്‍: ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി.

കോട്ടയം സ്വദേശിനിയായ സ്‌നേഹ പൗലോസ് (20) ആണ് മരിച്ചത്. ആശുപത്രിക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാം നിലയില്‍ നിന്നാണ് ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിനി താഴേക്ക് ചാടിയത്.

ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്നേഹയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!