പ്രധാനമന്ത്രി
ഈ മാസം
വീണ്ടും കേരളത്തിൽ എത്തും


തൊടുപുഴ: തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി  ഈ മാസം അവസാനം വീണ്ടും കേരളത്തിലെത്തുമെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കോണ്‍ഗ്രസും സിപിഎമ്മും ഒരേ മുന്നണിയുടെ ഭാഗമായതിനാല്‍ ഇത്തവണ വയനാട്ടില്‍  രാഹുല്‍ ഗാന്ധി മത്സരക്കാനെത്തില്ലെന്നാണ് കരുതുന്നത്.  വന്നാല്‍  വയനാട് സീറ്റില്‍ ബിജെപി മത്സരിക്കണമെന്നാണ് ആഗ്രഹം. ഇക്കാര്യം ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് വരികയാണ്.

സീറ്റ് ബിഡിജെഎസില്‍ നിന്ന് തിരിച്ചെടുത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം പരിഗണനയില്‍ ഉണ്ട്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം വളരെ വേഗത്തില്‍ ഉണ്ടാകുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞമാസം രണ്ട് തവണ പ്രധാനമന്ത്രി സംസ്ഥാനത്തെത്തിയിരുന്നു. അവസാനമെത്തിയത് മുന്‍ എംപി സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങുമായി ബന്ധപ്പെട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!