ഗ്യാനേഷ് കുമാര്‍ ഇല്ലെങ്കില്‍ മോദി പ്രധാനമന്ത്രിയാകുമായിരുന്നില്ല… രാഹുല്‍ ഗാന്ധി

ന്യൂഡൽഹി : ഗ്യാനേഷ് കുമാറിന് ശക്തമായ സന്ദേശം നല്‍കിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വര്‍ഷങ്ങളായി രാജ്യത്ത് വോട്ടുകൊള്ള നടക്കുന്നു. ജനാധിപത്യം ഇല്ലാതാക്കാന്‍ അനുവദിക്കില്ല. ഭരണഘടനയെക്കാള്‍ വലുതല്ല ബിജെപിയെന്നും, ഈ ജനസാഗരം പ്രധാനമന്ത്രിക്കുള്ള സന്ദേശമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു.

ഇതൊരു പാര്‍ട്ടിയുടെ മാത്രം പോരാട്ടമല്ല. എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെയും ശബ്ദം. ഇന്ത്യയില്‍ ജനാധിപത്യത്തെ അവസാനിപ്പിക്കാന്‍ അനുവദിക്കില്ല. ഇത് കേവലം രാഷ്ട്രീയ നേതാക്കളുടെ ശബ്ദമല്ല. രാജ്യത്തിന്റെ ശബ്ദം. ഭരണഘടനയ്ക്ക് മുകളിലല്ല ഒന്നും.

രാജ്യത്ത് വര്‍ഷങ്ങളായി വോട്ടുകൊള്ള നടക്കുന്നു. 2024 പൊതു തെരഞ്ഞെടുപ്പില്‍ പിന്നാലെയാണ് 13 കോടി വോട്ടര്‍മാര്‍ പുറത്തായത്. 15 ശതമാനം വോട്ടര്‍മാര്‍ പുറത്തായി. ഗ്യാനേഷ് കുമാര്‍ പുറത്താകും. ജയിലിലാകും. ഇത് സാധാരണ കൊള്ളയല്ല. രാജ്യത്തിന്റെ ജനങ്ങളുടെ ശബ്ദമാണ് കൊള്ളയടിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഇത് രാജ്യദ്രോഹമാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!