ന്യൂസിലന്‍ഡിനെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് തോല്‍വി…

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് തോല്‍വി. ഹാമില്‍ട്ടണ്‍, സെഡ്ഡണ്‍ പാര്‍ക്കില്‍ നടന്ന അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ (32 പന്തില്‍ 61), ശ്രേയസ് അയ്യര്‍ (23 പന്തില്‍ 50) എന്നിവര്‍ ഇന്ത്യക്ക് വേണ്ടി തിളങ്ങി.

മറുപടി ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 18 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ടിം സീഫെര്‍ട്ട് (50 പന്തില്‍ 93), ഗ്ലെന്‍ ഫിലിപ്‌സ് (38 പന്തില്‍ പുറത്താവാതെ 65) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്.

നേരത്തെ, ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയിരുന്നു. ഫിലിപ്‌സാണ് പരമ്പരയിലെ താരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!