പതിനാറുകാരിയെ പീഡിപ്പിച്ചു; കൊല്ലത്ത് ഉസ്താദ് അറസ്റ്റിൽ…

കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഉസ്താദ് അറസ്റ്റിൽ. കൊച്ചയത്ത് പടിയിറ്റതിൽ മുഹമ്മദ് നിയാസ് ജൗഹറി (34) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.

ഒരു വർഷമായി നിരന്തരം പീഡിപ്പിച്ചെന്നും ഗുരുതരമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയെന്നും പെൺകുട്ടി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഓച്ചിറ പൊലീസ് പറഞ്ഞു.

കുട്ടിയുടെ പിതാവിന്റെ അമ്മ രോഗബാധിതയാണ്. മുത്തശ്ശിയുടെ രോഗം പ്രാർഥനയിലൂടെ ഭേദമാക്കാമെന്നു വിശ്വസിപ്പിച്ച് തന്നെ വിവിധയിടങ്ങളിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹറി, സമൂഹമാധ്യമങ്ങളിലൂടെ മതപ്രഭാഷണ വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!