പാമ്പാടിയിൽ കാറുകൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്കേറ്റു

പാമ്പാടി : പാമ്പാടി കാളചന്തയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. രാവിലെ കളചന്തയിലെ പെട്രോൾ പമ്പിന് സമീപം ദേശീയ പാതയിലാണ് അപകടം ഉണ്ടായത്.

കോട്ടയം ഭാഗത്തേക്ക് പോയ കാറിലേക്ക് എതിർ ദിശയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. വാഹനങ്ങളിൽ ഡ്രൈവർമാർ മാത്രമാണ് ഉണ്ടായിരുന്നത്. നിസാര പരിക്കേറ്റ ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ കോട്ടയം ഭാഗത്തേക്ക് പോയ കാറിൽ നിന്നും പുക ഉയർന്നിരുന്നു. തുടർന്ന് അഗ്നിശമന ഉപകരണം ഉപയോഗിച്ചാണ് പുക നിയന്ത്രിച്ചത്. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയ പാതയിൽ ഗതാഗത തടസമുണ്ടായി. പാമ്പാടി പൊലീസ് സ്ഥലത്തെത്തി കാറുകൾ നീക്കി ഗതാഗത തടസ്സം മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!