തൃശൂർ : തൃശൂരിൽ ഡിസിസി ഓഫീസിനകത്ത് ഡിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു. മറ്റത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിയമനത്തിൽ തർക്കം രരോക്ഷമായതിന് പിന്നാലെയാണ് ഇത്തരത്തിൽ അസാധാരണ പ്രതിഷേധം ഉണ്ടായത്.
തൃശ്ശൂർ ഡിസിസി ഓഫീസിനകത്താണ് പ്രസിഡണ്ടിൻ്റെ കോലം കത്തിച്ചത്. തുടർന്ന് ഡിസിസി ഓഫീസിനു മുന്നിൽ മറ്റത്തൂരിലെ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഒരു പ്രവർത്തന പരിചയവുമില്ലാത്ത ആളെ മറ്റത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയി നിയമിച്ചുവെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. പ്രാദേശിക പ്രവർത്തകരുടെ കടുത്ത അതൃപ്‌തി നിലനിൽക്കെ പ്രവർത്തന പരിചയമില്ലാത്ത ആളെ മറ്റത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആക്കിയതിനെതിരെയായി രുന്നു പ്രതിഷേധം. അതേസമയം, പ്രതിഷേധക്കാരെ ബിജെപി പറഞ്ഞയച്ചതാണെന്നായിരുന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞത്.
അതേസമയം, നിയമനത്തിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടിക്ക് ഒപ്പം നിൽക്കുകയാണ് വേണ്ടതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. അതേസമയം, പ്രതിഷേധക്കാർക്കെതിരെ ഡിസിസി പരാതി നൽകുകയും ചെയ്തു.
