കാട്ടാന ആക്രമണം; ഓട്ടോറിക്ഷ ഡ്രൈവര്‍ കൊല്ലപ്പെട്ടു

മൂന്നാര്‍ : കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ കൊല്ലപ്പെട്ടു. കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷന്‍ സ്വദേശി സുരേഷ് കുമാര്‍ (മണി-45) ആണ് മരിച്ചത്.

അഞ്ചു പേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നു. യാത്രക്കാരില്‍ എസക്കി രാജ(45), റെജിന(39) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി 9.30 മണിയോടെയായിരുന്നു സംഭവം.

മണിയാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. എസക്കി രാജയുടെ മകളുടെ സ്കൂൾ ആനിവേഴ്സറി കഴിഞ്ഞു മടങ്ങുക ആയിരുന്നു. ഓട്ടോറിക്ഷ കുത്തി മറിച്ചിട്ട ഒറ്റയാന്‍ വാഹനത്തില്‍ നിന്ന് തെറിച്ചു വീണ മണിയെ തുമ്പി കൈയില്‍ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും തല്‍ക്ഷണം മരണം സംഭവിക്കുകയും ചെയ്തു.

ജനുവരി 23ന് ഗുണ്ടുമല എസ്റ്റേറ്റില്‍ തമിഴ്‌നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇതോടെ രണ്ട് മാസത്തിനിടെ മൂന്നാര്‍ മേഖലയില്‍ മാത്രം കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നാലായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!