മെസ്സിയുടെ പേരിൽ തട്ടിപ്പ്… ഉത്തരവ് ഇന്നിറങ്ങും, പ്രതിപ്പട്ടികയിലേക്ക് കൂടുതൽ പേർ…

തിരുവനന്തപുരം: മുൻ കായിക മന്ത്രി വി അബ്ദുറഹിമാൻ ഉൾപ്പെട്ട മെസ്സി കേസിൽ ഉത്തരവ് ഇന്നിറങ്ങും. അന്വേഷണം വേഗത്തിലാക്കുകയാണ് സർക്കാർ.

പ്രതിപ്പട്ടികയിലേക്ക് കൂടുതൽ പേരുണ്ടാകും. വി. അബ്ദുറഹ്മാനെ പ്രതിചേർക്കാനുള്ള സർക്കാർ അനുമതി ഉത്തരവ് പുറത്തിറങ്ങിയാൽ പ്രത്യേക അന്വേഷണസംഘം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

മുൻമന്ത്രി വി. അബ്ദുറഹ്മാൻ, അബ്ദുറഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറി സത്യവാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരെ പ്രതിചേർത്തായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക.

മെസിയെ കേരളത്തിലെത്തിക്കു ന്നതിനായി പണം മുടക്കിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം. ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ എസ്ഐടി ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഈ മൂന്ന് പേരെക്കൂടാതെ കൂടുതൽ പേർ പ്രതിപ്പട്ടികയിൽ ഉൾപ്പെടാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!