കാർ നിയന്ത്രണം വിട്ട്  കെഎസ്ആർടിസി ബസിലിടിച്ച് 5 യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു : നെലമംഗലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സിൽ ഇടിച്ച് അഞ്ചുപേർ മരിച്ചു. ദുർഗ പ്രസാദ്, കേശവ്, ലളിത്, ഹർഷിത്, ധനുഷ് എന്നിവരാണ് മരിച്ചത്.

മരിച്ചവരിൽ നാലുപേർ കോളേജ് വിദ്യാർത്ഥികളാണ്. നാലുപേർ സംഭവസ്ഥലത്തും, ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. തുംകൂരു ഭാഗത്തേക്ക് പോകുകയായിരുന്നു ടാറ്റ ഇൻഡിക്ക കാറിൽ സഞ്ചരിച്ചിരുന്നവർ, നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്നാണ് കാർ, എതിർ ദിശയിൽ വന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചത്.

സിസിടിവി ടെക്‌നിഷ്യൻ ആയ ഹർഷിതിന്റെതായിരുന്നു കാർ. ബെംഗളൂരു ഹോസ്കോട്ടയിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചതിന്റെ നടുക്കം മാറും മുന്നെയാണ് വാഹനാപകടം 5 യുവാക്കളുടെ ജീവനെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!