‘ഫോണ്‍ അപ്‌ഡേഷനിടെ അക്കൗണ്ടില്‍ നിന്ന് 98,666 രൂപ നഷ്ടപ്പെട്ടു’… പരാതിയുമായി…

കൊച്ചി : മൊബൈല്‍ ഫോണ്‍ അപ്‌ഡേഷനിലായപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി പരാതി.

കൊച്ചി പറവൂര്‍ ചിറ്റാറ്റുകര പൂയപ്പിള്ളി സ്വദേശിയുടെ ഇന്ത്യന്‍ ബാങ്ക് പറവൂര്‍ ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. 98,666 രൂപ നഷ്ടപ്പെട്ടതാ യാണ് പരാതി. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒന്‍പതാം തീയതിയാണ് സംഭവം നടന്നത്.അന്ന് വൈകീട്ട് മൂന്ന് മണിക്ക് ഇദ്ദേഹം ഫോണില്‍ ഫേസ്ബുക്ക് നോക്കിയിരുന്നു. ഇതിന് ശേഷം ബാക്ക് കൊടുത്തപ്പോള്‍ ഫോണ്‍ ഓട്ടോമാറ്റി ക്കായി അപ്‌ഡേഷനിലേക്ക് പോയി. അപ്‌ഡേഷന്‍ 91 ശതമാനത്തിലെ ത്തിയപ്പോള്‍ ഫോണ്‍ ഹാങായി. അരമണിക്കൂര്‍ സമയം കഴിഞ്ഞാണ് ഫോണ്‍ സാധാരണ നിലയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!