ജവാൻ റമ്മിന്റെ ലുക്ക് മാറും, പ്രതിസന്ധി പരിഹരിച്ചെന്ന് ബെവ്കോ

തിരുവനന്തപുരം : കേരളത്തിലെ മദ്യ ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും പ്രചാരത്തിലുള്ള ജവാൻ റം വൈകാതെ പുത്തൻ ലുക്കിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലേക്ക് എത്തും.

ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെയാകും ഇനി ജവാൻ എത്തുകയെന്നാണ് അധികൃതർ നൽകുന്ന സൂചന. ആവശ്യക്കാർ ഏറെയുള്ള ജവാൻ റം നിലവാരമില്ലാത്ത പ്ലാസ്റ്റിക് കുപ്പിയിലാണ് നിറയ്ക്കുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. ഇത് പരിഹരിച്ച് ഇനി മുതൽ ഐഎസ്ഒ നിലവാരമുള്ള കുപ്പിയിൽ മദ്യം എത്തിക്കാനാണ് എക്‌സൈസ് വകുപ്പ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിന് നൽകിയിരിക്കുന്ന നിർദേശം.

ബോട്ടിലിന് നിലവാരമില്ലെന്ന് വൻതോതിൽ പരാതി ഉയർന്നിരുന്നു. അടപ്പുകളുടെ ഭാഗത്തെ ലീക്കും ജവാൻ കുപ്പികളിൽ സാധാരണ സംഭവമായിരുന്നു. ഐഎസ്ഒ മുദ്രയുള്ള കുപ്പി വഴിയാവണം മദ്യ വിൽപനയെന്ന എക്‌സൈസ് മന്ത്രി എം ലിജുവിന്റെ ആവശ്യപ്രകാരം പുതിയ ടെണ്ടർ നടപടികൾ തുടങ്ങാൻ നിർമാതാക്കളോട് ബെവ്‌കോ എംഡി നിർദേശിച്ചുകഴിഞ്ഞു.

വില ഉയർത്തേണ്ടി വരുമെന്നതിനാൽ ചില്ല് കുപ്പിയിൽ ജവാൻ വിപണിയിലെത്തിക്കാൻ തൽക്കാലം തീരുമാനമില്ല. ആവശ്യത്തിന് കുപ്പി ലഭിക്കാഞ്ഞതിനെ തുടർന്നുണ്ടായ നിർമാണ പ്രതിസന്ധി പൂർണമായും പരിഹരിച്ചെന്നും ബെവ്‌കോ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!