ഭക്ഷ്യവിഷബാധയെന്ന് സംശയം : കോട്ടയത്ത് യുവാവ് മരിച്ചു

കോട്ടയം  : ഭക്ഷ്യവിഷബാധയിൽ യുവാവ് മരിച്ചു. കുമരകം ചൂളഭാഗം സ്വദേശി  ജ്യോതിഷ് (42) ആണ് മരിച്ചത്.

അയ്മനത്തെ കള്ള് ഷാപ്പിൽ നിന്നും ശനിയാഴ്ച കൂട്ടുകാരുമൊത്ത് ഭക്ഷണം കഴിച്ചിരുന്നു. ജ്യോതിഷിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ 5 പേരും ചികിത്സയിലാണ്. ഛർദ്ദിയും ഒഴിച്ചിലുമാണ് ഉണ്ടായത്. ഇതാണ് മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന സംശയം ബലപ്പെടുത്തുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ കൃത്യത വരൂ.ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!